പബ്ജി കളിക്കാന്‍ ചെലവാക്കിയത് 10 ലക്ഷം രൂപ; മാതാപിതാക്കള്‍ ശകാരിച്ചതോടെ വീടുവിട്ടിറങ്ങി പതിനാറുകാരന്‍

പബ്ജി കളിച്ച് അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവാക്കിയ പതിനാറുകാരന്‍ വീടുവിട്ടിറങ്ങി. പണം നഷ്ടമായതോടെ മാതാപിതാക്കള്‍ ശകാരിച്ചതിനാണ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ കുട്ടിയെ കണ്ടുകിട്ടി.
മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. ആന്ദേരിയിലെ മഹാകാളി ഗുഹാ പരിസരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് കുട്ടി പബ്ജിക്ക് അടിമപ്പെടുന്നത്. പതിനാറുകാരന്റെ അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായെന്ന് മനസിലായതോടെ മാതാപിതാക്കള്‍ വഴക്കുപറഞ്ഞു. ഇതോടെ കത്തെഴുതി വച്ച് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
Read Also : വര്‍ഷിക വരുമാനം ഒന്നരക്കോടി; അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ മാറ്റി
കാണാതായത് പ്രായപൂര്‍ത്തിയാകാത്തയാളാതുകൊണ്ട് തട്ടിക്കൊണ്ടുപോകലിന് കേസെടുത്താണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കുട്ടിയെ കണ്ടെത്തിയ ശേഷം കൗണ്‍സലിങിന് വിധേയമാക്കി, മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.
Story Highlight: pubg addicted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here