കാഴ്ച പരിമിതിയുള്ള പാരാലിമ്പ്യന് വാഹനമിടിച്ച് പരുക്ക്; ഒളിമ്പിക്സ് വില്ലേജിലെ സെൽഫ് ഡ്രൈവിങ് ബസ് സർവീസ് നിർത്തിവച്ചു

ടോക്യോ പാരലിമ്പിക്സ് വില്ലേജിലെ സെൽഫ് ഡ്രൈവിങ് ബസ് സർവീസായ ഇ-പാലറ്റ് സേവനം നിർത്തിവച്ചു. ഇ-പാലറ്റ് പോഡ് ഇടിച്ച് കാഴ്ചപരിമിതിയുള്ള പാരാലിമ്പ്യന് പരുക്ക് പറ്റിയതിനെ തുടർന്നാണ് തീരുമാനം. ഇ-പാലറ്റ് സേവനം നടത്തിവന്നിരുന്ന ടൊയോട്ട തന്നെയാണ് ഇക്കാര്യം അറിയിച്ചത്. (self driving vehicles Olympic)
ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിങ് വാഹനങ്ങളാണ് ഇ പാലറ്റ്. ടോക്യോ ഒളിമ്പിക്സിനും പാരാലിമ്പിക്സിനുമായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളാണ് ഇവ. അത്‌ലീറ്റുകൾക്ക് കൂട്ടമായ യാത്ര ചെയ്യാൻ പാകത്തിലാണ് വാഹനങ്ങളുടെ നിർമ്മാണം.
നേരത്തെ, പാരലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചിരുന്നു. ടേബിൾ ടെന്നിസിൽ ഫൈനൽ പ്രവേശനം നേടിയ ഭവിന പട്ടേൽ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. സൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭവിന കാഴ്ചവച്ചത്. സ്കോർ 3-2. ലോക ഒന്നാം നമ്പർ താരമായ മിയാവോയ്ക്കെതിരെ മുൻപ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.
Read Also : ടോക്യോ പാരലിമ്പിക്സ്: ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ ഫൈനലിൽ; ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു
ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.
ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചത്.
Story Highlight: Toyota halts self-driving vehicles Olympic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here