Advertisement

ആലപ്പുഴ ഡി.സി.സി. സ്ഥാനത്തേക്ക് നിർദേശിച്ചത് രമേശ് ചെന്നിത്തല: ബി. ബാബു പ്രസാദ്

August 29, 2021
1 minute Read
Babu Prasad to 24

ദിവസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കോൺഗ്രസ് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പലയിടത്ത് നിന്നും എതിർപ്പുകളും വെളിപ്പെടുത്തലുകളും ഉയർന്ന് വരുകയാണ്. ആലപ്പുഴ ഡി.സി.സി. പ്രസിഡന്റായ ബി. ബാബു പ്രസ്ഡൻ അത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ആലപ്പുഴ ഡി.സി.സി. സ്ഥാനത്തേക്ക് തന്നെ നിർദേശിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ബി. ബാബു പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ആലപ്പുഴ ഡി.സി.സി. അധ്യക്ഷൻ സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചത് കെ.സി. വേണുഗോപാൽ എതിർത്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ബി. ബാബു പ്രസാദ് വ്യക്തമാക്കി. രമേശ് ചെന്നിത്തല പിന്തുണച്ചതിനാലാണ് തന്റെ സ്ഥാന ലബ്ദിയെന്നും അദ്ദേഹം അറിയിച്ചു.

Read Also : പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി: പി.എസ്. പ്രശാന്ത്

അതേസമയം, ഡി.സി.സി. അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. കോൺ​ഗ്രസ് ഡി.സി.സി. പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ 2 പേർക്ക് സസ്‌പെൻഷൻ. പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാറിനെയുമാണ് പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

Story Highlight: Babu Prasad to 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top