പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി: പി.എസ്. പ്രശാന്ത്

തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് പി.എസ്. പ്രശാന്ത്. പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി ആണെന്ന് പി.എസ്. പ്രശാന്ത്. തിരുവനന്തപുരം നെടുമങ്ങാട്ടെ പരാജയത്തിന് പിന്നിൽ പാലോട് രാവിയാണെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. മാത്രമല്ല ഇതിന് പിന്നിലെ ഗൂഢാലോചനക്കാർക്ക് പാലോട് രവി റിവാർഡ് നൽകിയെന്നും പി.എസ്. പ്രശാന്ത് അറിയിച്ചു.
Read Also : സമ്മര്‍ദത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്; മൂന്ന് അധ്യക്ഷന്മാരുടെ പേരുകളില്‍ അവസാന നിമിഷം മാറ്റം
അതേസമയം, തിരുവനന്തപുരം ജില്ലയിലെ തെരെഞ്ഞെടുപ്പ് തോൽവി ഗൗരവമായി കാണുമെന്നാണ് പാലോട് രവിയുടെ പ്രസ്താവന. താഴെ തട്ടിൽ നിന്ന് സംഘടനയെ ശക്തിപ്പെടുത്തി എടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡി.സി.സി പ്രസിഡന്റ് പട്ടികയിൽ പാലോട് രവിയുടെ പേര് വന്നപ്പോൾ തന്നെ പി.എസ്. പ്രശാന്ത് പരാതിയുമായി താരിഖ് അൻവറിനെ സമീപിച്ചിരുന്നു. പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചതിന് സസ്പെന്ഷനിലാണ് പി.എസ്. പ്രശാന്ത്. പാലോട് രവി ഡി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നാൽ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ നിലപാട്.
Story Highlight: PS Prasanth against Palode Ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here