വിവാഹത്തിന് എത്തിയില്ല; അതിഥികളോട് 17,000 രൂപ നൽകാൻ ആവശ്യപ്പെട്ട് ദമ്പതികൾ

വിവാഹത്തിന് എത്താൻ സാധിക്കാതിരുന്ന അതിഥികളോട് 17,000 രൂപ നൽകാൻ ആവശ്യപ്പെട്ട് ദമ്പതികൾ. ചിക്കാഗോയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.
വിവാഹത്തിന് വരില്ല എന്ന് അറിയിക്കാത്ത അതിഥികളോടാണ് 240 ഡോളർ (17639.23 രൂപ) ആവശ്യപ്പെട്ട് ദമ്പതികൾ കത്തയച്ചത്. അതിഥികൾക്കായി കരുതിയ റിസപ്ഷൻ ഡിന്നർ, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ദമ്പതികൾക്ക് ചെലവായ തുകയാണ് 240 ഡോളർ. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഈ തുക പാഴായി പോകില്ലായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. തുടർന്ന് നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തത്. ആതിഥേയരുടെ വിഷമതകൾ മനസിലാക്കണമെന്ന് പറഞ്ഞ് ഒരു വിഭാഗം പോസ്റ്റിനെ അനുകൂലിച്ചപ്പോൾ, വിചിത്രമെന്നാണ് മറ്റ് ചിലർ പോസ്റ്റിനെ വിശേഷിപ്പിച്ചത്.
Read Also : വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി
ചിക്കാഗോ സ്വദേശികളായ ദമ്പതികളുടെ വിവാഹം നടന്നത് ജമൈക്കയിലെ റോയൽടൺ റിസോർട്ടിൽ വച്ചായിരുന്നു. ഓരോ വിവാഹത്തനും, പിറന്നാൾ ആഘോഷത്തിനുമെല്ലാം നിരവധി പണം പണം ചെലവാകാറുണ്ടെന്നും, അതിഥികൾ എത്താൻ സാധിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചാൽ ആതിഥേയരുടെ പണം പാഴായി പോകില്ലെന്നും ദമ്പതികൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇക്കാര്യം എല്ലാവരും മനസിലാക്കാൻ വേണ്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഇൻവോയ്സ് കൂടി വച്ചതെന്നും ദമ്പതികൾ കുറിച്ചു.
Story Highlight: couple demand money from guests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here