62 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: പ്രധാനമന്ത്രി

രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നിരുന്നാലും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും നരേന്ദ്ര മോദി നിർദേശിച്ചു. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ ‘മൻ കീ ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ ‘മൻ കീ ബാത്’ ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ ആനന്ദിച്ചു. ഈ മെഡൽ നേട്ടം ധ്യാൻ ചന്ദിന് ഏറെ സന്തോഷമുളവാക്കിക്കാണുമെന്നും മോദി പറഞ്ഞു.
Read Also : സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഭവം; ഐസിഎച്ച്ആറിനെതിരെ കോൺഗ്രസ്
ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്ന യുവാക്കളുടെ ഭാവനകളെ ആകർഷിക്കാൻ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കൾ കായികമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നതായി കാണുന്നു. മക്കൾ കായികമേഖലയിൽ മുന്നേറുന്നത് കാണുമ്പോൾ മാതാപിതാക്കളും സന്തോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോക വ്യാപകമായി പ്രചാരം നേടുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ ‘വാട്ടർ പ്ലസ് സിറ്റി’ എന്ന ഖ്യാതിയും ഇൻഡോർ സ്വന്തമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിനായി രാജ്യം ഹർഷാരവം മുഴക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here