കെ.പി.സി.സി യിൽ പരമാവധി 50 പേർ മതി; നിലപാട് കർശനമാക്കി ഹൈക്കമാൻഡ്

കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാട് കർശനമാക്കി ഹൈക്കമാൻഡ്. നാല് ഉപാധ്യക്ഷർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 എക്സിക്ക്യൂട്ടീവ് അംഗങ്ങൾ എന്നീ പദവികളാകും കെപിസിസിയിൽ ഉണ്ടാകുക.
10 വൈസ് പ്രസിഡന്റ്, 34 ജനറൽ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറർ എന്നിവയടങ്ങുന്ന ജമ്പോ പട്ടികയായിരുന്നു മുൻകാലങ്ങളിൽ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയിൽ പരമാവധി 50 പേർ മതിയെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്.
Read Also : കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കിൽ, തീരുമാനിക്കാൻ പാർട്ടി ഉണ്ട്; വി.ഡി സതീശൻ
സെപ്തമ്പർ മൂന്നാം വാരത്തിന് മുൻപ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഭാരവാഹി നിർണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ഡമാകരുതെന്ന് ഹൈക്കമാൻഡ് പ്രത്യേകം ചൂണ്ടിക്കാട്ടി.
ബ്ലോക്ക്, ജില്ലാ തല പുനഃസംഘടനയ്ക്കും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.
Story Highlight: high command forces 50 member kpcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here