പാരാലിമ്പിക്സ് : ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം
ടോക്യോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. (Paralympics india won gold)
ഇതോടെ പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോർഡ് ഭേദിച്ചാണ് അവനി ലെഖാര സ്വർണനേട്ടം സ്വന്തമാക്കിയത്.
Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq
— Paralympic Games (@Paralympics) August 30, 2021
Read Also : പാരാലിമ്പിക്സ്: ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്
സ്വർണ നേട്ടം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററിൽ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞത്.
Phenomenal performance @AvaniLekhara! Congratulations on winning a hard-earned and well-deserved Gold, made possible due to your industrious nature and passion towards shooting. This is truly a special moment for Indian sports. Best wishes for your future endeavours.
— Narendra Modi (@narendramodi) August 30, 2021
അതിനിടെ, പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതുനിയ വെള്ളി സ്വന്തമാക്കി.
Story Highlight: Paralympics india won gold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here