കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കർശന നിർദേശവുമായി തമിഴ്നാട്

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കർശന നിർദേശവുമായി തമിഴ്നാട് സർക്കാർ. വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റും നിർബന്ധമാക്കി. പരിശോധന ശക്തമാക്കണമെന്ന് സർക്കാർ കോളേജുകൾക്ക് നിർദേശം നൽകി.
Read Also : യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ
അതേസമയം, തമിഴ്‌നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ 15 വരെ നീട്ടിയാതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമില്ല. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദേശമുണ്ട്.
തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സെപ്റ്റംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.
Story Highlight: Strict instructions for Kerala students