Advertisement

അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

August 31, 2021
1 minute Read

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥ.

ജൂൺ 28 നാണ് അ‍ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും അർജ്ജുൻ കോടതിയിൽ വാദിച്ചിരുന്നു. കൂടുതൽ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇനിയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ വിളിയില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയിരുന്നു . ഫോണ്‍ വിശദാംശങ്ങള്‍ തേടി കസ്റ്റംസ് ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Read Also : അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊടി സുനിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണ്‍, സിം കാര്‍ഡ് എന്നിവയുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്് അട്ടിമറിക്കാന്‍ കൊടി സുനി ഇടപെടുന്നതായി കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Read Also : അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Story Highlight: Arjun Ayanki granted bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top