Advertisement

പുതിയ രണ്ട് ഐപിഎൽ ടീമുകളിൽ ഒരു ടീമിനുള്ള ടെൻഡർ ക്ഷണിച്ച് ബിസിസിഐ

August 31, 2021
2 minutes Read
BCCI Applications IPL Tender
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ രണ്ട് ഐപിഎൽ ടീമുകളിൽ ഒരു ടീമിനുള്ള ടെൻഡർ ക്ഷണിച്ച് ബിസിസിഐ. ഒക്ടോബർ അഞ്ചാണ് ടെൻഡർ സമർപിക്കാനുള്ള അവസാന തീയതി. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാന വില. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്. (BCCI Applications IPL Tender)

അഹ്മദാബാദ്, ലക്നൗ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകൾക്കായി മുൻനിരയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹ്മദാബാദ് ഉറപ്പായും ഉണ്ടാവുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെപ്പറ്റി ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോർട്ടും ഇക്കാര്യത്തിൽ വന്നിട്ടില്ല. നിലവിൽ അഹ്മദാബാദിനായി അദാനി ഗ്രൂപ്പും പൂനെയ്ക്കായി മുൻ ഐപിഎൽ ടീമായ പൂനെ സൂപ്പർ ജയൻ്റ് ടീം ഉടമ ആർപിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും പൂനെക്കായി ഫാർമസ്യൂട്ടിക്കൽ കമ്പനി ടോറൻ്റുമാണ് രംഗത്തുള്ളത്.

Read Also : പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ; റിപ്പോർട്ട്

3000 കോടി രൂപയ്ക്ക് മുകളിൽ ടേണോവർ ഉള്ള കൺസോർഷ്യത്തിനും പുതിയ ടീമിനായി അപേക്ഷിക്കാം.

അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ടീം വിട്ട വിദേശതാരങ്ങൾക്കെല്ലാം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പകരക്കാരെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയൻ പേസർ കെയിൻ റിച്ചാർഡ്സണു പകരം ഇംഗ്ലണ്ടിൻ്റെ സസക്സ് പേസർ ജോർജ് ഗാർട്ടനെ ടീമിലെത്തിച്ചാണ് ആർസിബി വിദേശ ക്വാട്ട പൂർത്തിയാക്കിയത്.

Story Highlight: BCCI Applications Teams IPL 2022 Tender

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement