രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി മലപ്പുറത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണമെന്നാണ് ആവശ്യം. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ പരാതി ഹൈക്കമാന്‍ഡിന് കൈമാറി.
ഇരുപത്തിനാലോളം വരുന്ന കോണ്‍ഗ്രസ് നേതാക്കളാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ പരസ്യ പ്രസ്താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. ഇവര്‍ ഒപ്പിട്ട പരാതിയാണ് ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെയായിരുന്നു രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമാണെന്നും പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് മുതിര്‍ന്ന നേതാവായാലും പുറത്ത് പോകേണ്ടിവരുമെന്നുമായിരുന്നു ഉണ്ണിത്താന്‍ പ്രതികരിച്ചത്.
Story Highlight: complaint against rajmohan unnithan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here