Advertisement

കോൺഗ്രസിനെതിരെ വിമർശനവുമായി ആർഎസ്പി; മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ഷിബു ബേബി ജോൺ

August 31, 2021
1 minute Read

കോൺഗ്രസിനെതിരെ വിമർശനവുമായി ആർഎസ്പി എന്നാൽ മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി, കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പിയുടെ തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ല.

Read Also : വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു; വിവിധയിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ

പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകിയ ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നും കുറ്റപ്പെടുത്തി.

ശനിയാഴ്ച ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. യു.ഡി.എഫ്. യോഗം ബഹിഷ്‌കരിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ഷിബുവിന്റെ പ്രതികരണം.

Story Highlights : List of portfolios allocated to BJP’s NDA allies in Modi 3.0 govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top