അഫ്ഗാനിലെ ഐ.എസ്- കെ.ക്കെതിരെ ആക്രമണം നടത്താൻ തയ്യാറെന്ന് യു.കെ.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ വിഭാഗമായ ഐ.എസ്.-കെയ്‌ക്കെതിരേ ആക്രമണം നടത്താൻ തയ്യാറാണെന്ന് യു.കെ. അഫ്ഗാനിൽ ഐ.എസ്.-കെയുടെ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്ന അമേരിക്കൻ പ്രതിരോധ സേനയുടെ വെളിപ്പെടുത്തലിനെ തുടർന്നാണിത്.
Read Also : ‘വിദേശ അധിനിവേശത്തിൽ നിന്ന് അഫ്ഗാൻ സ്വതന്ത്രം’; യുഎസ് സേനാ പിന്മാറ്റത്തെക്കുറിച്ച് ചൈന
വ്യാഴാഴ്ച അഫ്ഗാനിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം നടന്ന ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ.എസ്.-കെ ഏറ്റെടുത്തിരുന്നു. സ്‌ഫോടനത്തിൽ മരണം 180 കടന്നിരുന്നു 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടിരുന്നു.
ഐ.എസ്.-കെയ്‌ക്കെതിരേയുള്ള ആക്രമണങ്ങളിൽ തങ്ങൾ പങ്കുചേരുമെന്ന് ഡെയ്‌ലി ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ ബ്രിട്ടീഷ് വ്യോമസേനാ മേധാവി സർ മൈക്ക് വിങ്‌സ്റ്റൺ പറഞ്ഞു. അഫ്ഗാനിലെ രക്ഷാദൗത്യം അവസാനിപ്പിച്ച് യു.എസ്., യു.കെ. സൈനികൾ മടങ്ങിയെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlight: UK Against ISIS-K in Afghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here