Advertisement

താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകൾ; പക്ഷപാതപരമായ പെരുമാറ്റം: ഹൈക്കമാന്‍ഡിനെ അറിയിക്കും

September 1, 2021
2 minutes Read
Tariq Anwar

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് ​ഗ്രൂപ്പുകൾ. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ താരിഖ് അന്‍വര്‍ മോശമായാണ് കൈകാര്യംചെയ്തതെന്ന് പരാതിയുണ്ട്. അതൃപ്തി നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും.

അതോടൊപ്പം കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഗ്രൂപ്പുകൾ ഹൈക്കമാന്‍ഡിനു മുന്നില്‍ വയ്ക്കും. ഇന്നത്തെ പ്രസിസന്ധിക്ക് ശാശ്വതപരിഹാരം സംഘടനാ തെരഞ്ഞെടുപ്പ് ആണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്.

Read Also : അണികൾ വിട്ടുപോവില്ല; പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ

കൂടാതെ ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരി​ഗണിച്ചില്ലെന്നും പരസ്യനിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രം സ്വീകരിച്ച നടപടിയിലും താരിഖ് അന്‍വറിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

Read Also : പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ടു

Story Highlight: a i groups against aicc general secretary Tariq Anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top