Advertisement

പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ടു

August 31, 2021
2 minutes Read
PS Prashant

തന്റെ 20 വര്ഷം നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുന്നതായി പി എസ് പ്രശാന്ത്. അച്ചടക്കം ലംഘിക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പാലോട് രവിക്കും പാർട്ടി റിവാർഡ് നൽകിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ച പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. വിഭാഗീയത പ്രചരിപ്പിക്കുന്നയാളാണ് പാലോട് രവി. തന്നെ തോൽപ്പിക്കാനാണ് പാലോട് രവി ശ്രമിച്ചതെന്നും പി എസ് പ്രശാന്ത് ആരോപിച്ചു.

Read Also : പാലോട് രവിയെ ഡി.സി.സി. പ്രസിഡന്റാക്കിയത് അനീതി: പി.എസ്. പ്രശാന്ത്

പരസ്യ പ്രതികരണത്തിന്റെ പേരിൽ പാർട്ടി സസ്പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് പ്രശാന്ത് കത്ത് നൽകിയിരുന്നു.പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ പി എസ് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Read Also : നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; പി എസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍

Story Highlight: PS Prashant left the Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top