ഡൽഹിയിൽ സ്കൂൾ തുറന്നത് കൂടിയാലോചനക്ക് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

ഡൽഹിയിൽ സ്കൂളുകൾ തുറന്നത് കൂടിയാലോചിച്ച ശേഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. ഓൺലൈൻ ക്ലാസുകൾ സ്കൂളിൽ എത്തി പഠിക്കുന്നതിന് പകരമാവില്ല. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഓഫ്‌ലൈൻ പഠനം തുടങ്ങിയത്. ഏതെങ്കിലും സ്കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു. 2020 മാർച്ചിലാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ സ്‌കൂളുകൾ അടച്ചിട്ടത്. കൊവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചാണ് സ്‌കൂളുകൾ വീണ്ടും തുറന്നിരിക്കുന്നത്.
Read Also : ഡല്‍ഹിയില്‍ കനത്ത മഴ; 12 വര്‍ഷത്തിനിടെ ലഭിക്കുന്ന ഉയര്‍ന്ന നിരക്ക്
അതേസമയം, രാജ്യത്ത് ഇന്ന് 41,965 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 460 മരണങ്ങൾ ഇന്നലെ കൊവിഡ് മൂലം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,020 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 97.51ശതമാനമാണ് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 33,964 പേർ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,33,18,718 പേർക്ക് ഇന്നലെ കൊവിഡ് വാക്‌സിനെടുത്തപ്പോൾ ആകെ വാക്‌സിൻ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.
Story Highlight: Delhi school reopen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here