ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. മൂന്നാം ടെസ്റ്റില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ നേരിടാന്‍ ഇംഗ്ലണ്ട് തായ്യാറായികഴിഞ്ഞെന്ന് നായകന്‍ ജോ റൂട്ട്. ഇന്ത്യ തങ്ങളുടെ ടീം കോമ്പിനേഷനില്‍ എന്തുമാറ്റം വരുത്തിയാലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് റൂട്ട് പറഞ്ഞു.
പരമ്പര ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ നേരത്തെ പുറത്താക്കിയാൽ മത്സരം അനിവാര്യമാകുമെന്ന പ്രതീക്ഷയിലാണ് എന്നും മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പറഞ്ഞു.
Read Also : ടെസ്റ്റ് റാങ്കിംഗ്; കോലിയെ മറികടന്ന് രോഹിത്
ഹെഡിങ് ലീ ടെസ്റ്റിലെ തകര്‍ച്ചക്ക് പിന്നാലെ ടീമില്‍ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്പിന്നര്‍ ആര്‍ അശ്വിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തലും അശ്വിന്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത.
അതേസമയം ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മറികടന്ന് രോഹിത് ശര്‍മ്മ. വിരാട് കോഹ്ലിയെ മറികടന്ന് രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്. 773 റേറ്റിംഗാണ് രോഹിത് ശര്‍മ്മക്കുള്ളത്. 2017 നവംബറിനു ശേഷം ഇത് ആദ്യമായാണ് കോലി അല്ലാതെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റാങ്കിംഗില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആറാം സ്ഥാനത്തുള്ള കോലിക്ക് 766 റേറ്റിംഗ് ആണ് ഉള്ളത്.
Story Highlight: India vs England fourth test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here