ബുദ്ധിപരമായ തീരുമാനം; മികച്ചത്; അഫ്ഗാനിലെ സേനാപിന്മാറ്റത്തെ കുറിച്ച് ബൈഡന്‍

അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനം ബുദ്ധിപരവും മികച്ചതുമാണെന്ന് ബൈഡന്‍ ന്യായീകരിച്ചു. സൈനിക പിന്മാറ്റ തീരുമാനം ദേശീയ താത്പര്യത്തെ മുന്‍നിര്‍ത്തിയാണെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഇനി ഒരു വ്യക്തമായ ലക്ഷ്യവുമില്ല. രാജ്യത്തിന് വേണ്ടിയുള്ള മികച്ച തീരുമാനമാണിതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 12,0000 യുഎസ് സൈനികരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരികെ വിളിച്ചത്. ആഗസ്റ്റ് 31നുള്ളില്‍ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Read Also : അഫ്ഗാനിലെ ഐ.എസ്- കെ.ക്കെതിരെ ആക്രമണം നടത്താൻ തയ്യാറെന്ന് യു.കെ.
സൈനിക പിന്മാറ്റം പൂര്‍ത്തിയായതോടെ 20 വര്‍ഷത്തെ അഫ്ഗാനിലെ സാന്നിധ്യമാണ് യുഎസ് അവസാനിപ്പിച്ചത്. രാജ്യത്ത് അവശേഷിച്ച പോര്‍വിമാനങ്ങളും കോപ്റ്ററുകളും സൈനിക വാഹനങ്ങളും നശിപ്പിച്ച ശേഷമായിരുന്നു യുസ് സൈന്യം മടങ്ങിയത്.
Story Highlight: joe biden, us troops withdrawal from afgan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here