കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം; പ്രതി ആശിഷിനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊല്ലം പറവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ഷംലയും മകൻ സാലുവും. പറവൂർ ബീച്ചിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആശിഷ് എന്നയാളെന്ന് പൊലീസ് കണ്ടെത്തി. കമ്പി വടി കൊണ്ട് ക്രൂരമായി അടിച്ചെന്ന് ഷംല അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പാതി അടിച്ചു തകർത്തു. സാലുവിന്റെ കയ്യിൽ വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു.
Read Also : താരിഖ് അന്‍വറിനെതിരെ ഗ്രൂപ്പുകൾ; പക്ഷപാതപരമായ പെരുമാറ്റം: ഹൈക്കമാന്‍ഡിനെ അറിയിക്കും
മെഡിക്കൽ കോളേജ് ആശുപത്രയിൽ പോയി മടങ്ങി വരികെ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങി കാറിലിരുന്ന് കഴിക്കാം എന്ന തീരുമാനത്തിൽ കാറിലേക്ക് കയറാൻ വരുമ്പോളായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. അമ്മയും മകനും ആണെന്ന് പറഞ്ഞപ്പോൾ അതിന് എന്താണ് തെളിവെന്ന് ചോദിച്ച് കൊണ്ടാണ് ആക്രമിച്ചതെന്ന് ഷംല പ്രതികരിച്ചു. അതിന് ശേഷം പ്രതി ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് അടിക്കുകയും, മകൻ സാലുവിന്റെ കയ്യിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പറവൂർ ബീച്ചിന് സമീപമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം പ്രതി, തന്റെ ആടിനെ ഇവർ കാര് കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു അത് ചോദ്യം ചെയ്യാൻ പോയപ്പോളാണ് സംഭവം നടന്നതെന്ന തരത്തിൽ ഒരു കള്ളാ പരാതി പൊലീസിൽ നൽകി. പൊലീസ് ഈ പരാതിയിൽ അപ്പോൾ തന്നെ അന്വേഷണം നടത്തുകയും അതൊരു കള്ളാ പരാതിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസ് അമ്മയുടെയും മകന്റെയും പരാതിയിന്മേൽ കേസെടുത്തത്.
Story Highlight: Kollam moral policing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here