വനിതാ കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കില്ല; ലീഗ് നിര്‍ദേശം തള്ളി ഹരിത

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത. പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളി. പരാതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹരിത.
ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളും ഹരിത പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് ലീഗ് പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തള്ളിയത്. പികെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറഞ്ഞിട്ടും വനിതാ കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയാറാകാത്തത് ലീഗിന് തിരിച്ചടിയാണ്.
അര്‍ഹിക്കുന്ന നീതി ലഭിച്ചില്ലെന്നും ആരോപണ വിധേയര്‍ മാപ്പുപറയുന്ന രീതിയില്‍ നടത്തിയ പ്രസ്താവന ഒരുതരത്തില്‍ അപമാനിക്കുന്ന വിധമാണെന്നുമാണ് ഹരിത നേതാക്കളുടെ പ്രതികരണം. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു.
Read Also : കേരള പൊലീസിനെതിരെ ആനി രാജ ഉന്നയിച്ച കാര്യങ്ങൾ ഗൗരവകരം; വി ഡി സതീശൻ
വിഷയം ഉടന്‍ ചേരാനിരിക്കുന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാപ്പല്ല വേണ്ടതെന്നും സംഘടനാ തലത്തിലുള്ള നടപടിയാണ് വേണ്ടതെന്നുമാണ് ഹരിതയുടെ ആവശ്യം.
Story Highlight: msf haritha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here