ആശയത്തിന് വേണ്ടിയല്ല പദവിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയം; വിമർശനവുമായി തേറമ്പിൽ രാമകൃഷ്ണൻ

ഡി.സി.സി. അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ അതീവ ദുഃഖിതനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. പാർട്ടിയേക്കാൾ വലുതല്ല ഗ്രൂപ്പെന്നും അദ്ദേഹം അറിയിച്ചു. എത്ര ഉന്നതനായാലും പരസ്യ പ്രതികരണത്തിലേക്ക് പോകുന്നത് ശരിയല്ലെന്ന് തേറമ്പിൽ രാമകൃഷ്ണൻ അറിയിച്ചു. ആശയത്തിന് വേണ്ടിയല്ല പദവിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ ഗ്രൂപ്പ് രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു.
Read Also : മുട്ടിൽ മരംമുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി
അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയിരുന്നു. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് എല്ലാ നേതാക്കളുമായും ചർച്ച നടത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഡി.സി.സി. പട്ടികയിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്നും. കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് പറഞ്ഞത് ഗൂഢ ലക്ഷ്യത്താലാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
ഡി.സി.സി. അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി വിമർശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കിൽ ഹൈക്കമാന്റിന്റെ ഇടപെടൽ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Story Highlight: Therambil Ramakrishnan’s criticism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here