Advertisement

മുട്ടിൽ മരം മുറിക്കൽ; അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് വി ഡി സതീശൻ

September 1, 2021
2 minutes Read
v d satheesan

മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ വി ഡി സതീശൻ. നിലവിലെ അന്വേഷണത്തെ സംശയത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പട്ടയഭൂമിയിലെ മരംമുറി– സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

പട്ടയഭൂമിയിലെ മരംമുറിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. പൊതുതാല്പര്യ ഹർജിയിലെ ആവശ്യവും കോടതി തീർപ്പാക്കി. ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മാർ​ഗരേഖയും നൽകി. പരാതി ഉണ്ടെങ്കിൽ ഭാവിയിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ

മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.

Read Also : മുട്ടിൽ മരംമുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി

Story Highlight: V d Satheesan response High Court judgment on Muttil Wood cutting case


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top