അഫ്ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്റലിജന്‍സ് ബ്യൂറോ

അഫ്ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാബൂളിലെ രണ്ട് ജയിലുകളിലായാണ് ഇവരെ അടിച്ചിരുന്നത്. ബാഗ്രാം ജയിലിലാണ് പുരുഷന്മാരെ അടച്ചിരുന്നത്. പുൾ -ഇ ഛർകിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്. ഈ രണ്ട് ജയിലുകളിലുള്ളവരാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്.
ജയിൽ മോചിതരായ ഇവർ നേരത്തെ നംഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം. എന്നാൽ ഇവർ നംഗർഹാറിലേക്ക് പോയിട്ടില്ലെന്നും മറിച്ച് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവ വഴി ഇന്ത്യയിലേക്ക് തിരികെയെത്താനാണ് ഇവരുടെ ശ്രമം. 25 പേർ ഉള്ള സംഘത്തോടൊപ്പം സ്ത്രീകളും കുട്ടികളും ചേർന്നിട്ടുണ്ട്.
Read Also : താലിബാനോട് മ്യദുസമീപനം വേണ്ട; തീരുമാനത്തിൽ ഉറച്ച് ഇന്ത്യ
വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സാധ്യത കൽപിക്കുന്ന നേപ്പാൾ അതിർത്തിയിലും നിരീക്ഷണം ശക്തമാണ്.
Story Highlight: 25 ISIS returns india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here