Advertisement

താലിബാനോട് മൃദുസമീപനം വേണ്ട; തീരുമാനത്തിൽ ഉറച്ച് ഇന്ത്യ

September 2, 2021
1 minute Read
india policy with taliban

താലിബാനോട് മൃദുസമീപനം വേണ്ടെന്ന തീരുമാനത്തിൽ ഉറച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ദേശിയ സുരക്ഷാ സമിതി യോഗത്തിലാണ് തിരുമാനം.

ഇന്ത്യൻ പൗരന്മാരുടെ മടക്കം അടക്കമുള്ള വിഷയങ്ങളിൽ സമ്മർദ്ധങ്ങൾക്ക് വഴങ്ങില്ല. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ എല്ലാം ഉടൻ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ തുടരട്ടെ എന്നും തീരുമാനിച്ചു. അത്യാവശ്യമായ നയതന്ത്ര ഇടപെടലുകൾ മാത്രം താലിബാനുമായി നടത്തിയാൽ മതിയെന്നും യോഗം ധാരണയിലെത്തി.

Read Also : താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ; കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള

മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.

Story Highlight: india policy with taliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top