മഹാരാഷ്ട്രയിലെ ബിജെപിയുടെ ‘പരീക്ഷണങ്ങള്‍’ ഫലം കണ്ടെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎയ്ക്ക് നേരിയ മേല്‍ക്കൈ പ്രവചിച്ച് സര്‍വെകള്‍

മഹാരാഷ്ട്രയില്‍ സമ്മിശ്ര പ്രതീക്ഷകളാണ് എക്‌സിറ്റ്‌പോള്‍ ഫലം പാര്‍ട്ടികള്‍ക്ക് നല്‍കിയത്. ചില സര്‍വേകള്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മേല്‍ക്കോയ്മ പ്രവചിക്കുമ്പോള്‍ ചില സര്‍വേകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. 2019ല്‍ എന്‍ഡിഎയ്ക്കുണ്ടായിരുന്നു മൃഗീയ ഭൂരിപക്ഷം പക്ഷെ ഇത്തവണ കിട്ടില്ലെന്ന് എല്ലാ സര്‍വേകളും ഒരുപോലെ പ്രവചിക്കുന്നു. ( Exit Polls 2024 Loksabha election 2024 Maharashtra)
2019ല്‍ ആകെയുള്ള 48ല്‍ 41ഉം തൂത്തുവാരിയതാണ് എന്‍ഡിഎ സഖ്യം. പക്ഷെ അതേവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആ സഖ്യം പിളര്‍ന്നു. ശിവസേന പാര്‍ട്ടി വിട്ടു. സഖ്യം വിട്ട് പോയ ശിവസേനയെയും സഖ്യത്തിലില്ലാതിരുന്ന എന്‍സിപിയെയും പിളര്‍ത്തി ഒപ്പം കൂട്ടിയ ബിജെപി പരീക്ഷണം ഗുണം ചെയ്‌തെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി ക്യാമ്പ് കാണുന്നത്. ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ സ്ഥിതി മോശമായേനെ എന്ന ചില സര്‍വേ ഫലങ്ങള്‍ വന്നതിന് ശേഷമാണ് സംസ്ഥാനത്ത് വമ്പന്‍ പിളര്‍പ്പുകള്‍ കണ്ടതും.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
എന്നാല്‍ കഴിഞ്ഞ തവണത്തെ 41 സീറ്റ് എന്‍ഡിഎ സഖ്യത്തിന് കിട്ടില്ലെന്ന് എല്ലാ സര്‍വേകളും പറയുന്നു. എബിപി സീ വോട്ടര്‍ എന്‍ഡിഎയ്ക്ക് 24ഉം ഇന്ത്യാമുന്നണിക്ക് 23ഉം സീറ്റാണ് പ്രവചിക്കുന്നത്. ടിവി 9 പോള്‍ സ്ട്രാറ്റാവട്ടെ ഇന്ത്യാമുന്നണിക്ക് 2 സീറ്റ് അധികവും പ്രവചിക്കുന്നു. ഈ കണക്കുകളാണ് ഇന്ത്യാമുന്നണിക്ക് പ്രതീക്ഷയാവുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലേക്ക് വീണ കോണ്‍ഗ്രസ് 8 സീറ്റ് വരെ നേടാം. ശിന്‍ഡെ വിഭാഗത്തെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന പ്രവചനങ്ങള്‍ ഉദ്ദവ് ക്യാമ്പിനും ആശ്വാസമാണ്. അജിത് പവാര്‍ ഒരു സീറ്റ് നേടിയാല്‍ അത്ഭുതമെന്ന് സര്‍വേകള്‍ പറയുമ്പോള്‍ ശരദ് പവാറും കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് നില കൂട്ടിയേക്കും. കാര്യങ്ങള്‍ ഈ വഴിക്കായാല്‍ യുപി കഴിഞ്ഞാല്‍ ഏറ്റവും അധികം സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 2019 ആവര്‍ത്തിക്കാതെ ബിജെപിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞെന്ന് ഇന്ത്യാമുന്നണിക്ക് ആശ്വസിക്കാം.
Story Highlights : Exit Polls 2024 Loksabha election 2024 Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here