സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 183; അവസരം മുതലാക്കാതെ സജ്ഞു; പന്തിന് അര്‍ധ സെഞ്ച്വറി

ടി20 ലോക കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചില്‍ പന്തെറിഞ്ഞ ബംഗ്ലാദേശിന് 183 റണ്‍സിന്റെ വിജയ ലക്ഷ്യം നല്‍കി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറി നേടി.
ഓപ്പണര്‍ ആയി ഇറങ്ങിയത് രോഹിത് ശര്‍മ്മയും സജ്ഞു സാംസണും. സജ്ഞുവിന്റെ മികച്ച പ്രകടനം കാണാനിരുന്നവരെ നിരാശരാക്കി ആറ് ബോള്‍ നേരിട്ടതോടെ ഷെരീഫുള്‍ ഇസ്ലാമിന്റെ മുമ്പില്‍ സജ്ഞു വീണു. രണ്ട് ഓവര്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ ഒരു വിക്കറ്റ് വീഴ്ത്താന്‍ ബംഗ്ലാദേശിന് കഴിഞ്ഞു. സജ്ഞുവിന് ശേഷം മുന്നമനായി ക്രീസിലെത്തിയത് ഒന്നാം വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. പന്ത് രോഹിത് ശര്‍മ്മക്ക് മികച്ച പിന്തുണ നല്‍കി വരുന്നതിനിടയില്‍ മഹമുദ്ദുല്ല എറിഞ്ഞ ഏഴാമത്തെ ഓവറിന്റെ നാലം ബോളില്‍ ഔട്ടായി. റിഷാദ് ഹുസൈന്‍ ക്യാച്ച് എടുക്കുകയായിരുന്നു. ഒരു സിക്‌സും രണ്ട് ഫോറും അടക്കം 19 ബോളില്‍ നിന്ന് 23 റണ്‍സായിരുന്നു രോഹിത്ശര്‍മ്മ നേടിയത്.
Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്
തുടര്‍ന്ന് ക്രീസിലെത്തിയത് സൂര്യകുമാര്‍ യാദവ്. ഇതിനിടെ എട്ടാം ഓവര്‍ പൂര്‍ത്തികുമ്പോള്‍ ഋഷഭ് പന്ത് 20 ബോളില്‍ നിന്ന് 38 റണ്‍സ് എടുത്തിരുന്നു. 11-ാം ഓവര്‍ തീര്‍ന്നപ്പോള്‍ അര്‍ധ സെഞ്വറിക്ക് ഒരു റണ്‍സ് മാത്രമായിരുന്നു അകലം. 12-ാം ഓവറിലെ ആദ്യബോളില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പറഞ്ഞ വിട്ട ഋഷഭ് പന്ത് ഐപിഎല്ലിന് ശേഷമുള്ള അന്താരാഷ്ട്ര ടി20യിലെ ആദ്യ അര്‍ധസെഞ്ച്വറി തികച്ചു. 32 ബോളില്‍ നിന്ന് 53 റണ്‍സുമായി പന്ത് ശിവംദുബെക്ക് വഴി മാറി.
ഇതിനകം നാല് സിക്‌സും നാല് ഫോറും കരസ്ഥമാക്കിയ പന്ത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഫോറും സിക്‌സുമടിച്ച് മെഹ്ദി ഹസന്‍ എറിഞ്ഞ 15 ഓവര്‍ നേരിടുന്നതിനിടെ നാലാമത്തെ ബോളില്‍ ദുബെ പുറത്തായി. അതൊരു അവിശ്വാസനീയമായ ക്യാച്ചായിരുന്നു. ബോളിനെ ബൗണ്ടറി കടത്താനുള്ള ശിവം ദുബെയുടെ ശ്രമം അതിര്‍ത്തി ലൈനില്‍ തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ മഹമ്മദുല്ല കൈപ്പിടിയിലൊതുക്കി വായുവിലേക്ക് ഉയര്‍ത്തിയിട്ടു. തുടര്‍ന്ന് ബൗണ്ടറിക്ക് പുറത്ത് കൂടി ഓടിയെത്തി നിലം തൊടുന്നതിന് മുമ്പ് വീണ്ടും പിടിച്ചെടുത്തു. ഇന്ത്യയുടെ നാലാം വിക്കറ്റും വീണു. തുടര്‍ന്നെത്തിയ ഹര്‍ദിക് പാണ്ഡ്യ. 23 ബോളില്‍ നാല് സിക്‌സും രണ്ട് ഫോറുമായി 40 തികച്ച് ഔട്ടാകാതെ നിന്നു. തന്‍വീര്‍ ഇസ്ലാം എറിഞ്ഞ 17-ാം ഓവറില്‍ ആദ്യ മൂന്ന് പന്ത് സിക്‌സ് പറത്തി. എന്നാല്‍ അഞ്ചാം ബോളില്‍ സൂര്യകുമാര്‍ യാദവ് വീണു. തൗഹിദ് ഹൃദോയ് ആണ് ക്യാച്ചെടുത്തത്. നാല് ഫോര്‍ അടക്കം 18 ബോളില്‍ നിന്ന് 31 റണ്‍സുമായി യാദവ് മടങ്ങി. ആറാം വിക്കറ്റായി രവീന്ദ്ര ജഡേജ ക്രീസില്‍. 18 ഓവര്‍ രണ്ട് വൈഡ് എറിഞ്ഞെങ്കിലും വെറും ആറ് റണ്‍സ് മാത്രം നല്‍കി ഷെരീഫുള്‍ ഇസ്ലാം ഗംഭീരമാക്കി. ആറ് ബോള്‍ നേരിട്ട രവീന്ദ്ര ജഡേജക്ക് വിചാരിച്ച പോലെ തിളങ്ങാനായില്ല. വെറും നാല് റണ്‍സ് എടുത്ത് അവസാന ഓവര്‍ വരെ ക്രീസില്‍ നില്‍ക്കാനായി.
Story Highlights : India vs Bengladesh warm up match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here