ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയുടെ അവകാശിയെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ഇതിഹാസ താരം ലയണല്‍ മെസി അണിഞ്ഞിരുന്ന 10-ാം നമ്പര്‍ ജഴ്‌സിയുടെ അടുത്ത അവകാശിയെ പ്രഖ്യാപിച്ചു ബാഴ്‌സലോണ. യുവ താരവും ബാഴ്‌സ അക്കാദമിയിലൂടെ വളര്‍ന്നതുമായ അന്‍സു ഫാറ്റിക്കാണ് പത്താം നമ്പര്‍ ജഴ്‌സി ബാഴ്‌സ കൈമാറിയിരിക്കുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടീഞ്ഞോയ്ക്ക് പത്താം നമ്പര്‍ നല്‍കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അക്കാദമി താരത്തിനു തന്നെ പത്താം നമ്പര്‍ നല്‍കാന്‍ ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നിയമാവലി പ്രകാരം ലാ ലിഗയിലെ ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്‌സി നമ്പര്‍ അനുവദിച്ചേ മതിയാകു. അതിനാല്‍ ബാഴ്‌സയ്ക്ക് 10-ാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാന്‍ കഴിയുമായിരുന്നില്ല.
2008-ല്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്‌സ വിട്ടശേഷമാണ് മെസി പത്താം നമ്പര്‍ ജേഴ്‌സിയിലേക്ക് മാറിയത്. മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സിയും എന്നെന്നേക്കുമായി വിരമിക്കണമെന്ന ബാഴ്‌സ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here