പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി ; കുടുംബത്തിന് ഊര് വിലക്ക്

പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ പട്ടികജാതി കുടുംബത്തിന് നേരെയാണ് ഊര് വിലക്ക്. ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ നാട്ടിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കള്ളക്കേസിൽ ഡിവൈഎഫ്ഐക്കാരനെ കുടുക്കിയെന്നാണ് സിപിഐഎം നടത്തുന്ന പ്രചാരണം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ കുടുംബത്തിനെതിരെ പാർട്ടി ഒപ്പുശേഖരണം നടത്തിയെന്നാണ് പരാതി.
മകളോട് ചെയ്ത ക്രൂരതക്ക് പിന്നാലെയാണ് പാർട്ടിക്കാരുടെ മാനസികപീഡനമെന്നും ഇതു തുടർന്നാൽ നാട് വിട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്
പത്ത് വയസുകാരിയോട് കഴിഞ്ഞ വർഷം ജൂണിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ സായൂജ് കാട്ടൂർ മോശമായി പെരുമാറിയത്. കഴിഞ്ഞ മാസം വിവരമറിഞ്ഞ കുടുംബം പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായി. ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്.
Story Highlight: cpm-hostile-attitude-against-family-who-file-pocso-case-against-dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here