Advertisement

ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

September 2, 2021
1 minute Read
hospital fetus death man arrested

എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസിൽ നൽകിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Read Also : മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ഇന്ത്യേഷ് കുമാറിനെത്തേടി പൊലീസ് തമിഴ്നാട്ടിൽ

സംഭവത്തിന് ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പോക്സോ നിയപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlight: hospital fetus death man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top