സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാന്‍ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് റിപ്പോർട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
ഇതിനിടെ പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്ന ആവശ്യം ചിലർ പറഞ്ഞപ്പോൾ അത് കൊടുത്തു. എന്നാൽ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി.
Read Also : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ടൈംടേബിൾ പുതുക്കി
Story Highlight: Minister V Sivankutty about open schools in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here