കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് : എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചു

കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം തെളിവുകൾ ശേഖരിച്ചത്.
സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ റിപ്പോർട് നൽകിയിരുന്നു.പ്രതികളുടെ രാജ്യാന്തര ബന്ധങ്ങൾ സംശയാസ്പദമാണ്. ചൈന, പാകിസ്ഥാൻ, ദുബായ് തുടങ്ങി രാജ്യങ്ങൾക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും ടെലഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇത്തരം ബന്ധങ്ങൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ സംഘം കോഴിക്കോട്ടെത്തിയത്. ക്രൈംബ്രാഞ്ച് എ.സി.പി ടി. ശ്രീജിത്തുമായി എൻ.ഐ.എ സംഘം കൂടിക്കാഴ്ച നടത്തി.
Read Also : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ; പ്രതികൾക്ക് രാജ്യാന്തര ബന്ധമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ
ബംഗളുരു സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികളിൽ നിന്നുൾപ്പെടെ ശേഖരിച്ച തെളിവുകൾ എൻ.ഐ.എക്ക് കൈമാറി.കേസിലെ മുഖ്യപ്രതികളായ കൊളത്തറ സ്വദേശി ഷബീർ, ബേപ്പൂർ സ്വദേശി ഗഫൂർ, പെറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർ റെയിഡ് ഇപ്പോഴും ഒളിവിലാണ്. ബെംഗളുരു കേസിൽ അറസ്റ്റിലായ ഇബ്രാഹിമിൽ നിന്നാണ് കേസിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടിയത്.
Story Highlight: NIA parallel telephone exchange
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here