ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് പ്രശ്നങ്ങളില്ല; കെ സുധാകരൻ

ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ ഡി സി സി യിലെ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാനായില്ല. ഹൈക്കമാൻഡ് പിന്തുണയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരും. പാർട്ടിക്ക് അച്ചടക്കം കുറഞ്ഞു അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽപില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡി സി സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കെ സുധാകരന്റെ പ്രതികരണം.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
ഇതിനിടെ പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ കെ. സുധാകരന്‍ വിശ്വാസത്തിലെടുക്കുമെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.
Read Also : ‘പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ല; വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണമെന്ന് കെ. സി വേണുഗോപാല്‍
Story Highlight: no problems with Oommen Chandy and Ramesh Chennithala: K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here