സ്വകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍; അനുമതി നല്‍കും : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കിത്തുടങ്ങിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം
വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജുചെയ്യാനുള്ള സംവിധാനം ഹോട്ടലുകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സ്ഥാപിക്കും. സൗകര്യമുള്ള ഇടങ്ങളിലെല്ലാം വൈദ്യുതി ബോര്‍ഡ് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റിന് അഞ്ചുരൂപയാണ് നല്‍കേണ്ടത്.
Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ
കെ.എസ്.ഇ.ബി വൈദ്യുതി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റേഷനുകളില്‍ ഇതുവരെ സൗജ്യന്യ ചാര്‍ജിങ് ആയിരുന്നു. ഇന്നലെ അര്‍ധരാത്രിമുതല്‍ യൂണിറ്റിന് പതിനഞ്ചുരൂപ ഈടാക്കിത്തുടങ്ങി. സൗജന്യ ചാര്‍ജിങ് പലയിടത്തും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
Read Also : വെദ്യുതി സംരക്ഷണത്തിനായി ബദൽ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ട്വന്റിഫോറിനോട്
Story Highlight: power charging stations kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here