സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ശ്രീനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.മൂന്ന് പതിറ്റാണ്ടിലേറെയായി കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗിലാനി കഴിഞ്ഞ വർഷമാണ് ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചത് .
Read Also : വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ചു; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
Deeply saddened to learn of the passing of Kashmiri freedom fighter Syed Ali Geelani who struggled all his life for his people & their right to self determination. He suffered incarceration & torture by the Occupying Indian state but remained resolute.
— Imran Khan (@ImranKhanPTI) September 1, 2021
1972, 1977 , 1987 ലും സോപോർ മണ്ഡലത്തിൽ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗിലാനിയുടെ നിര്യാണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.
Story Highlight: syed ali shah gilani passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here