കെപിസിസി നേതൃത്വത്തിന് പൂര്‍ണ പിന്തുണയെന്ന് താരിഖ് അന്‍വര്‍

കെപിസിസി നേതൃത്വത്തിന് പൂര്‍ണ പിന്തുണയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി അധ്യക്ഷന്മാരുടെ നിയമന തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു.
ഒരാളെയും ഡിസിസി അധ്യക്ഷന്മാരാക്കണമെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചിട്ടില്ല. പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായം പരിഗണിക്കും. കേരളത്തിലെ ഗ്രൂപ്പുകളില്‍ നിന്ന് തനിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി വന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് പിന്തുണയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
Story Highlight: tariq anwer support kpcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here