Advertisement

അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തി; ജി സുധാകരനെതിരെ റിപ്പോര്‍ട്ട്

September 3, 2021
1 minute Read
g sudhakaran

ജി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. സിപിഐഎം ചുമതലപ്പെടുത്തിയ രണ്ടംഗ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ചപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ജി സുധാകരനെതിരെ സിപിഐഎം സ്ഥാനാര്‍ത്ഥി എച്ച്.സലാം ഉന്നയിച്ച് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കമ്മിഷന്‍ വിലയിരുത്തി.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പാര്‍ട്ടിയെ സഹായിച്ചില്ലെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഇല്ലാതിരുന്നതിനാല്‍ സിപിഐഎം യോഗത്തില്‍ ഇന്ന് വിഷയം പരിഗണിച്ചില്ല. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സിപിഐഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Story Highlight: g sudhakaran, amabalapuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top