ഗർഭസ്ഥ ശിശുവിന്റെ മരണം കൊലപാതകം?; അന്വേഷണം ഊർജിതമാക്കി പൊലീസ്

എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. അന്വേഷണം ഊർജിതമാക്കി പൊലീസ്. കുഞ്ഞിനെ കൊന്നത് കാമുകന്റെ നിർദേശ പ്രകാരമാണോയെന്ന് അന്വേഷിക്കും. പതിനേഴുകാരിയും കാമുകനും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കുട്ടിയുടെ മരണം ആസൂത്രിതമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവായ ജോബിൻ ജോണാണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസിൽ നൽകിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Story Highlight: Infant Baby murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here