Advertisement

വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

September 3, 2021
Google News 1 minute Read
rajnat sing on terrerism

വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ ഇല്ലാതാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉറി പ്രത്യാക്രമണത്തിലൂടെ ഇക്കാര്യമാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഉറി പ്രത്യാക്രമണത്തിന് ശേഷവും ഈ നയമാണ് ഇന്ത്യയുടെതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗുജറാത്തിലെ കെവാഡിയയില്‍ സംസ്ഥാന ബി.ജെ.പി. പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ഇന്ത്യയുടെ സ്വസ്ഥതയും സമാധാനവും തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം രാജ്യത്തിന് ഭീകരരാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഭീകരര്‍ക്ക് ഭയമാണെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ല്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ല. തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍പ്പോ ലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരവാദികള്‍ക്ക്് ഇപ്പോള്‍ മനസിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന വ്യക്തമായ സന്ദേശം ഉറി ആക്രമണത്തിനു ശേഷം ലോകത്തിന് നല്‍കിയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Story Highlight: rajnat sing on terrerism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here