Advertisement

ഡി.സി.സി. പട്ടിക: ഇടഞ്ഞ് മുതിർന്ന നേതാക്കൾ; അനുനയവുമായി പ്രതിപക്ഷ നേതാവ്

September 3, 2021
Google News 1 minute Read
V D Satheeshan with persuasion

ഡി.സി.സി. അധ്യക്ഷ പട്ടികയെ ചൊല്ലി ഇടംതിരിഞ്ഞ് നിന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശയവിനിമയം നടത്തി. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന് ഇരുവരോടും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. അച്ചടക്ക നടപടി സ്വീകരിച്ചത് ജനാധിപത്യ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഇന്നലെ നടന്ന കണ്ണൂർ ഡി.സി.സി. ഓഫീസിന്റെ ഉദ്‌ഘാടന ചടങ്ങിനായി മറ്റ് എല്ലാ നേതാക്കളും കണ്ണൂരിൽ എത്തിയെങ്കിലും, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്ന്. ഓൺലൈനായാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കണ്ണൂർ ഡി.സി.സി. ഓഫീസ് ഉദ്‌ഘാടനത്തിനായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ കണ്ണൂരിലെത്തിയത്.

Story Highlight: V D Satheeshan with persuasion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here