Advertisement

ഭയപ്പെട്ടപോലെ ഓണത്തിന് ശേഷം രോഗികളുടെ എണ്ണം വർധിച്ചില്ല; മുഖ്യമന്ത്രി

September 4, 2021
Google News 2 minutes Read
cm

സംസ്ഥാനത്ത് ഓണത്തിന് ശേഷം ഭയപ്പെട്ടതുപോലെ രോഗികളുടെ എണ്ണം വർധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടില്ലെന്നും കഴിഞ്ഞ മൂന്നാഴ്ച പരിശോധിക്കുമ്പോൾ അഡ്മിറ്റ് ചെയ്തവരുടെ ശതമാനവും കുറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പോസിറ്റീവായവരിലും വാക്‌സിൻ എടുത്തവരിലും രോഗബാധയുണ്ടായെങ്കിലും ഗുരുതരമാകുന്നില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also : ‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’, സംസ്ഥാനത്തെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രചാരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം മികച്ച രീതിയിലെന്ന് മുഖ്യമന്ത്രി

Story Highlight: Covid patients did not increase after Onam; cm Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here