കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പൊലീസ് റെയ്ഡ്

കോഴിക്കോട് കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ പൊലീസ് പരിശോധന. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പൊലീസ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത് സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. ഫർഷാദ് ആണ്. കുറ്റ്യാടി വില്ലജ് ഓഫീസർ, പഞ്ചായത്ത് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.
Read Also : വീടിനുള്ളില്‍ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു; പൊലീസിന് വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍
പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്തുവെന്നാണ് ജ്വല്ലറിക്കെതിരെയുള്ള കേസ്. 250 ഓളം പരാതികൾ ലഭിച്ചതിൽ 5 കേസുകളാണ് കുറ്റ്യാടി പോലീസിന്റെ കീഴിലുള്ളത്. അതേസമയം, ജ്വല്ലറിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോൾഡ് പാലസ് ജ്വല്ലറിയുടെ മാനേജിങ് പാർട്ണറായ സബീറിനെയാണ് ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം മാസം തോറും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. സബീറിന് പുറമേ 4 പേർക്കെതിരെയാണ് കേസെടുത്തത്. സബീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധ ബാങ്കിന്റെ പാസ് ബുക്കുകൾ, ആധാർ കാർഡുകൾ, പാൻകാർഡ്, തിരിച്ചറിയൽ രേഖകൾ, സ്വർണം എന്നിവ പിടിച്ചെടുത്തിരുന്നു.
Story Highlight: Gold palace jewelry Police raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here