വീടിനുള്ളില്‍ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു; പൊലീസിന് വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട സിന്ധുവിന്റെ മൃതദേഹം പുറത്തെടുത്തു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്.
അതേസമയം സിന്ധുവിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചു. അയല്‍വാസിയുടെ വീടിനുള്ളില്‍ മണ്ണിളകിയതായുള്ള സിന്ധുവിന്റെ മകന്റെ മൊഴി പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സിന്ധുവിന്റെ അയല്‍വാസി ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Also : ഇടുക്കിയിൽ അരുംകൊല; കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടില്‍ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ബിനോയിയുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Story Highlight: idukki murder case-postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here