നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവ് മരിച്ചു

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്രാജ് എന്ന ജോമോന് ആണ് മരിച്ചത്. കുണ്ടറച്ചോല വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.
കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി താമസിച്ച് മടങ്ങിയ കൊച്ചിയില്‍ നിന്നുള്ള മൂന്നംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഉച്ചയോടെ കുണ്ടറച്ചോല മരപ്പാലത്തെ
വെള്ളച്ചാട്ടത്തിനടുത്ത് കാര്‍ നിര്‍ത്തി ദൃശ്യം പകര്‍ത്തുകയായിരുന്നു. ഇതിനിടെ ജോമോന് വെള്ളച്ചാട്ടത്തിലെ പാറയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു.
വെള്ളച്ചാട്ടത്തിന്റെ അര കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. പൊലീസും വനം വകുപ്പും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതേദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Story Highlight: man drowned waterfall found dead
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!