രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്നും തിരുവഞ്ചൂർ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് രമേശ് ചെന്നിത്തല പ്രസംഗിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണെന്നും, അത് മനസിലാക്കി വേണം പ്രതികരിക്കേണ്ടത്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.
Read Also : ആനി രാജ വിമര്‍ശിച്ചത് ആര്‍എസ്എസിനെയാണെങ്കിലും കൊണ്ടത് പിണറായിക്കെന്ന് കെ സുരേന്ദ്രന്‍
അതേസമയം, കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും കെ മുരളീധരൻ അറിയിച്ചു. സെമി കേഡർ സിസ്റ്റത്തിലേക്ക് പാർട്ടി പോകണമെന്നും അപ്പോൾ ശൈലിയിൽ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരൻ്റെ പ്രസ്താവന. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണമെന്നും പ്രസിഡൻറുമാർ ചുമതല ഏൽക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരൻ പറഞ്ഞു.പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്നും മുരളീധരൻ പറഞ്ഞു. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു, എന്നാൽ എംപിമാരായ അടൂർ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസനും എത്തിയില്ല.
Story Highlight: Thiruvanchoor criticize Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here