Advertisement

പൊലീസിനെതിരായ ആര്‍.എസ്.എസ് ഗ്യാങ് പരാമർശം; നിലപാടിൽ ഉറച്ച് ആനി രാജ

September 5, 2021
1 minute Read

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ സി.പി.ഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവിലാണ് ആനി രാജ നിലപാട് വിശദീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ് പരാമർശം ഉന്നയിച്ചതെന്ന് ആനി രാജ പറഞ്ഞു.

പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആനി രാജ വ്യക്തമാക്കി.മുഖ്യമന്ത്രി പോലും പോലീസിന്റെ വീഴ്‌ചകൾ പരിശോധിക്കാമെന്ന് പറഞ്ഞു. പാർട്ടി മാനദണ്ഡത്തിൽ വീഴ്ച്ച വരുത്തിയില്ല; പ്രതികരിച്ചത് രാഷ്ട്രീയമല്ലാത്ത വിഷയത്തിൽ.

Read Also : നിപ രോഗ ലക്ഷണമുള്ളവരിലെ സാമ്പിളുകൾ പരിശോധിക്കും; മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണമെന്ന് ആരോഗ്യമന്ത്രി

രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചന വേണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് ആനി രാജയോട് നിര്‍ദേശിച്ചു. ആനി രാജയുടെ പരാമര്‍ശം സി.പി.ഐ കേരള നേതൃത്വം നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണമാണ് കേരള പൊലീസിലെ ആര്‍.എസ്.എസ് സാന്നിധ്യം. ഇടതുപക്ഷത്തെ സമുന്നത നേതാവ് തന്നെ ഇതാവര്‍ത്തിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Story Highlight: annie-raja-explained-her-controversial-statement-in-cpi-national-executive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top