ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്, ജഡേജയെയും, രഹാനെയെയും പുറത്താക്കി ക്രിസ് വോക്സ്; ഇന്ത്യ 312 /6

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ നാലാം ദിനത്തിലെ ആദ്യ സെഷന് ആരംഭിക്കുമ്പോൾ ഇന്ത്യക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ചിരുന്നു രവീന്ദ്ര ജഡേജയും, അജിന്‍ക്യ രഹാനെയുമാണ് അടുത്തടുത്ത പന്തുകളില്‍ പുറത്തായത്.
നാലാം ദിനം കളി തുടങ്ങുമ്പോൾ 270/3 (92) എന്ന നിലയിലായിരുന്നു ഇന്ത്യ. നിലവില്‍ 111 ഓവറുകള്‍ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയിലാണ്. 213 റണ്‍സാണ് ഇന്ത്യയുടെ ലീഡ്.ബൗളിങ്ങില്‍ ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ഒലി റോബിന്‍സണ്‍ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി. ജെയിംസ് ആന്ഡേഴ്സണ് ഒരു വിക്കറ്റും നേടി.
Read Also : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പെരുമാറ്റം; ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ
ക്രിസ് വോക്സ് എറിഞ്ഞ 101-ാം ഓവറിലെ രണ്ടാം പന്തില്‍ ജഡേജ എല്‍ബിഡബ്ള്യുവില്‍ കുടുങ്ങുകയായിരിന്നു. അതെ ഓവറിലെ നാലാം പന്തില്‍ രഹാനയും വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നിലവില്‍ ഋഷഭ് പന്ത് (11 *) താക്കൂർ (0) എന്നിവരാണ് ക്രീസിലുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here