Advertisement

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി

September 5, 2021
Google News 1 minute Read

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ചു,28 ന് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. 29 ന് എരഞ്ഞി മാവിലെ ഡോ. മുഹമ്മദ്സ് ക്ലിനിക്കിൽ ഓട്ടോറിക്ഷയിൽ പോയി,30 ന് വീട്ടിൽ തന്നെ.ഓഗസ്റ്റ് 31 ന് കുട്ടിയെ മുക്കത്തെ ഇ എം എസ് ആശുപത്രിയിൽ കാണിച്ചു. ഇ എം എസ് ആശുപത്രിയിൽ നിന്ന് ഓമശേരി ശാന്തി ആശുപത്രിയിലെത്തി. ഓഗസ്റ്റ് 31 ന് തന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ഈ മാസം ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്.

Read Also : സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 17.17; 74മരണം

നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി. ഡോ.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാഴൂരിലെ മുന്നൂരിലുള്ള കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കുട്ടിയുടെ സമ്പര്‍ക്കം സംബന്ധിച്ചും സമീപ ദിവസങ്ങളില്‍ കുട്ടി എവിടെയെല്ലാം പോയിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചു. ഏതാനും ദിവസം മുമ്പ് ഇവിടെയുള്ള ഒരു റമ്പൂട്ടാന്‍ മരത്തില്‍ നിന്ന് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഇതില്‍ നിപ ബാധക്ക് സാധ്യതയുണ്ടോ എന്നും സംഘം പരിശോധിക്കും.

Story Highlight: kozhikode-nipah-rootmap-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here