കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ്

കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന് പറഞ്ഞു.
പുനഃസംഘടന ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തിലേക്ക് വരില്ലെന്നും കെ. സുധാകരന് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ചതായി കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.
ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രതിപക്ഷ നേതാവ് വി. ഡി സതീശന് അവരുടെ വീടുകളില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. ഇന്നലെയായിരുന്നു സന്ദര്‍ശനം. ഇതിന് പിന്നാലെയാണ് മഞ്ഞുരുകല്‍.
Story Highlight: k sudhakaran on congress issue
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!