Advertisement

താലിബാൻ വിരുദ്ധ സേനയ്ക്ക് നേരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്ട്

September 6, 2021
2 minutes Read
pakistan drone attack taliban

താലിബാൻ വിരുദ്ധ സേനയായ അഫ്ഘാനിസ്ഥാൻ സംരക്ഷണ സേനയ്ക്കെതിരെ പാക് വ്യോമാക്രമണമെന്ന് റിപ്പോർട്ട്. പ്രതിരോധ സേനാ നേതാവ് അമറുള്ള സാലെയുടെ വീട് ആക്രമിച്ചതായാണ് റിപ്പോർട്ട്. പക്ഷേ, സാലെയെ കൊലപ്പെടുത്താൻ സാധിച്ചില്ല. പഞ്ജ്ഷീർ താഴ്‌വരയിലെ ചില പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കിയെന്നും വിവരമുണ്ട്. പ്രതിരോധ സേനയിലെ പല നേതാക്കളും കൊല്ലപ്പെട്ടു. പഞ്ജ്‌ഷീറിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിരോധ സേനയും താലിബാനുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. (pakistan drone attack taliban)

പഞ്ജ്‌ഷീറിൽ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ജാമിയത്തേ ഇസ്ലാമി പാർട്ടിയുടെ മുതിർന്ന നേതാവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ്സിൻ്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also : അഫ്ഗാനിൽ അധികാര വടംവലി; താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനു വെടിയേറ്റെന്ന് റിപ്പോർട്ട്

പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവർ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, അഫ്‌ഗാനിസ്ഥാനിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുൽ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബരാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തർക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തർക്കത്തിനിടയിലാണ് താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. ഇതിനെ എതിർത്ത ആളായിരുന്നു ബരാദർ.

Story Highlight: pakistan drone attack taliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top